വെയിൽ
വെയിൽ
Malayalamromanticmelodysongmalevocalsfemalevocalsrythematicmisicloveandpain80-90BPM
വെയിൽമായുമീ.. മൂവന്തിയിൽ.....
നിഴൽചായുമീ....തീരങ്ങളിൽ.....
ഓമൽചിരാതിൻ തിരിനാളമായ്...
അന്തികുറുമ്പിൻ നിറതിങ്കളായ്....
തെളിയും... നിന്നോർമ്മകൾ വാചാലമായ്..
വെയിൽമായുമീ.. മൂവന്തിയിൽ.....
നിഴൽചായുമീ....തീരങ്ങളിൽ.....
ആ.......... ആ......
ഏതോ കിനാവിന്റെ കിളിവാതിൽ മെല്ലെ
തുറന്നെത്തി മിണ്ടാതെ ചിരിക്കുന്നുവോ...
ഈറൻനിലാവിന്റെ മിഴിചെപ്പിൽ മന്ദം
ആരോരും കാണാതെ ഒളിക്കുന്നുവോ....
കാതോരമേതോ കവിതതൻ ഈണം 
കളിയായ് കാതിൽ മൂളുന്നുവോ.. 
നീ മൂളുന്നുവോ....
വെയിൽമായുമീ.. മൂവന്തിയിൽ.....
നിഴൽചായുമീ....തീരങ്ങളിൽ.....
ആ.......... ആ......
മണിനാഗമാണിക്യച്ചെപ്പ് തുറന്നെന്നിൽ
മഴവില്ലായ് വർണ്ണങ്ങൾ നിറക്കുന്നുവോ..
മഴമുകിൽപ്പൂ പോലെ മധുരം കിനിയ്ക്കുന്ന
മനസ്സിലായ് വസന്തം തീർക്കുന്നുവോ...
ആദ്യാനുരാഗത്തിൻ കുളിരുമായി നീയെൻ
അരികിൽ നാണമായ് അണയുന്നുവോ...
നീ അണയുന്നുവോ...
വെയിൽമായുമീ.. മൂവന്തിയിൽ.....
നിഴൽചായുമീ....തീരങ്ങളിൽ.....
ആ.......... ആ......
നെഞ്ചിലെമഞ്ചലിൽ ചേർന്നിരുന്നെന്നോട്
മധുരമായ് മെല്ലെ കൊഞ്ചുന്നുവോ...
പുഞ്ചിരിപ്പൂവിന്റെ ഇതളായി നീ എന്നിൽ
പൂക്കാലമായി വന്നു നിറയുന്നുവോ...
ഈ ജന്മമെൻ കൂടെ അലിയുന്നുവോ...
എൻ പ്രാണസഖിയായ് തീരുന്നുവോ.
വെയിൽമായുമീ.. മൂവന്തിയിൽ.....
നിഴൽചായുമീ....തീരങ്ങളിൽ.....
തെളിയും... നിന്നോർമ്മകൾ വാചാലമായ്..
ആ........ ആ.....